തിരുവനന്തപുരത്ത് പതിനൊന്ന് വയസ്സുകാരിയെ വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് പതിനൊന്ന് വയസ്സുകാരിയെ വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Published on

തിരുവനന്തപുരം: ശ്രീകാര്യം പൗഡികോണത്ത് പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൗഡികോണം സുഭാഷ് നഗറിലാണ് കുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ജനലിൽ കെട്ടിയ റിബൺ കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടക്കുന്നത്.

ഉച്ചയ്ക്ക് രണ്ടരയോടെ ആണ് സംഭവമുണ്ടായത്. ഇളയ കുട്ടിയാണ് അയൽക്കാരെ വിവരം അറിയിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന് അയൽക്കാർ വന്ന് റിബൺ മുറിച്ച് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരണപ്പെട്ടു. ഓട്ടോ ഡ്രൈവറായ പിതാവും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ മാതാവും വീട്ടിലില്ലായിരുന്നു. കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെയിൽ സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സംഭവത്തിൽ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com