എറണാകുളം : ചെറായി ബിച്ചിൽ ആനയുടെ ജഡം കണ്ടെത്തി. ചെറായിൽ ബിച്ചിലെ കാറ്റാടി മരങ്ങൾ നിൽക്കുന്ന ഭാഗത്താണ് ആനയുടെ ജഡം കണ്ടെതിയത്. ഇന്ന് വൈകിട്ട് നാലര മണിയോടെയാണ് പ്രദേശത്തുള്ളവർ ആനയുടെ മൃതദേഹം ആദ്യം കാണുന്നതത്.
മൃതദേഹം ദിവസങ്ങൾ പഴക്കമുണ്ട്. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ നിന്ന് അടുത്തിടെ ഏതാനും ആനകൾ ഒഴുക്കിൽപ്പെട്ടിരുന്നു. ഈ ആനകളിൽ ഏതെങ്കിലും ഒന്ന് കടൽത്തീരത്ത് അടിഞ്ഞതാകാം എന്നാണ് സംശയം. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.