Elephants : കൊളക്കാടൻ കുട്ടിശങ്കരനും അമ്പാടി മഹാദേവനും പരസ്പരം കൊമ്പു കോർത്തു : കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയൂട്ടിന് എത്തിച്ച ആനകൾ ഇടഞ്ഞു, തളച്ചു

കുത്താൻ ശ്രമിച്ച ആനയുടെ പാപ്പാൻ ഷൈജുവിന് താഴെ വീണ് പരിക്കേറ്റു.
Elephants : കൊളക്കാടൻ കുട്ടിശങ്കരനും അമ്പാടി മഹാദേവനും പരസ്പരം കൊമ്പു കോർത്തു : കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയൂട്ടിന് എത്തിച്ച ആനകൾ ഇടഞ്ഞു, തളച്ചു
Published on

തൃശൂർ : കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയൂട്ടിനായി എത്തിച്ച ആനകൾ ഇടഞ്ഞു. അവ പരസ്പരം കൊമ്പുകോർത്തു. കൊളക്കാടൻ കുട്ടിശങ്കരനും അമ്പാടി മഹാദേവനുമാണ് പരസ്പരം ഏറ്റുമുട്ടിയത്. (Elephants attacked each other)

ആനയൂട്ട് കഴിഞ്ഞ് കൊട്ടിലായ്ക്കൽ ക്ഷേത്രനടയിൽ തൊഴുന്നതിനിടെയാണ് സംഭവം. കുട്ടിശങ്കരൻ മഹാദേവനെ കുത്താൻ ശ്രമിക്കുകയായിരുന്നു.

കുത്താൻ ശ്രമിച്ച ആനയുടെ പാപ്പാൻ ഷൈജുവിന് താഴെ വീണ് പരിക്കേറ്റു. ഇവയെ പാപ്പാന്മാർ തളച്ചു. മറ്റു ആനകളെയും സ്ഥലത്ത് നിന്നും മാറ്റി. 11 ആനകളെ സ്ഥലത്ത് എത്തിച്ചിരുന്നു. പരിഭ്രാന്തരായ ജനം പലവഴിക്ക് ഓടി.

Related Stories

No stories found.
Times Kerala
timeskerala.com