പാലക്കാട് : ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ പാലക്കാട് ആനയിടഞ്ഞു. ഒൻപത് ആനകളിൽ ഒരാളായ ചെർപ്പുളശ്ശേരി മണികണ്ഠനാണ് ഇടഞ്ഞത്. ആനയെ തളച്ചിട്ടുണ്ട്. (Elephant gets worked up during Sri Krishna Jayanti celebrations)
പാപ്പാനെ തട്ടിയതിനാൽ ചെറിയ പരിക്കേറ്റിട്ടുണ്ട്. സംഭവം കുന്നത്തൂര്‍മേടിലാണ്. പോലീസും എലിഫന്റ് സ്‌ക്വാഡും സ്ഥലത്തെത്തി. ആന പുല്ല് വാങ്ങുന്നത് പാപ്പാൻ തടഞ്ഞതാണ് പ്രകോപന കാരണമെന്നാണ് വിവരം.