

കണ്ണൂർ: കരിക്കോട്ടക്കരിയിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ബുധനാഴ്ച രാത്രി ഒമ്പത്തോടെയാണ് ആന ചരിഞ്ഞത്.വായില്‍ പരിക്ക് കണ്ടെത്തിയതിനെ തുടർന്ന് കുട്ടിയാന ചികിത്സയിലായിരുന്നു.
ഇന്ന് പുലർച്ചെയാണ് കരിക്കോട്ടക്കരി മേഖലയിൽ നിന്നും കുട്ടിയാനയെ കണ്ടെത്തിയത്. താടിയെല്ലിന് പരിക്കേറ്റ ആനയ്ക്ക് ആഹാരമെടുക്കാനോ വെള്ളംകുടിക്കാനോ കഴിയാത്ത സ്ഥിതിയിലായിരുന്നു.