തൃശൂർ : കൊമ്പൻ ഗോകുൽ ചെരിഞ്ഞത് പാപ്പാന്മാരുടെ പീഡനത്തിനിരയായി ആണെന്ന് ആരോപിച്ച് ആനപ്രേമി സംഘം. ഉന്നത തല അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം. (Elephant death in Thrissur )
രണ്ടാഴ്ച മുൻപ് ഒന്നാം പാപ്പാൻ അവധിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് പീഡനം ആരംഭിച്ചതെന്നാണ് ഗുരുതര ആരോപണം.
കഴിഞ്ഞ ദിവസം രാത്രി നിയോഗിക്കപ്പെട്ട പാപ്പാനു പുറമെയുള്ള പാപ്പാന്മാരും ആനയെ മർദ്ദിച്ചതായി ഇവർ പറയുന്നു. പിറ്റേന്ന് ദേവസ്വം പാപ്പാന്മാരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.