വയനാട് : വനഗ്രാമമായ ചേകാടിയിലെ സ്‌കൂളിൽ എത്തിയ കുട്ടിയാന ചരിഞ്ഞു. സ്‌കൂൾ മുറ്റത്തും വരാന്തയിലുമടക്കം കൗതുകം നിറച്ച ആനക്കുട്ടിക്ക് ആണ് ജീവൻ നഷ്ടമായത്. (Elephant calf dies in Wayanad)
വനംവകുപ്പ് പിടികൂടി വെട്ടത്തൂർ വനമേഖലയിലേക്ക് മാറ്റിയെങ്കിലും കാട്ടാനകൾ കുട്ടിയാനയെ കൂട്ടത്തിൽ ചേർക്കാൻ തയ്യാറായില്ല.
പിന്നീട് കർണാടകയിൽ വച്ച് പരിക്കേറ്റ നിലയിൽ ആനക്കുട്ടിയെ പ്രദേശവാസികള്‍ കര്‍ണാടക വനംവകുപ്പിന് കൈമാറി.