
പാലക്കാട്: അട്ടപ്പാടിയിൽ റാപ്പിഡ് റെസ്പോൺസ് ടീമിന് നേരെ കാട്ടാന ആക്രമണം(Elephant attack). കാടുകളിലേക്ക് കാട്ടാനക്കൂട്ടത്തെ തിരിച്ചയക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്.
റാപ്പിഡ് റെസ്പോൺസ് സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഒരു ഒറ്റയാൻ പാഞ്ഞടുക്കുകയിരുന്നു. ആനയുടെ ആക്രമണത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. എന്നാൽ ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്നാണ് വിവരം. അതേസമയം പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായി വരികയാണെന്ന് നാട്ടുകാർ പറഞ്ഞു.