കോട്ടയം : കോട്ടയത് ആന വിരണ്ടു. കോട്ടയം വെമ്പള്ളിയിലാണ് ആന വിരണ്ടത്. വിരണ്ടോടിയ ആന പാപ്പാനെ പരിക്കേൽപ്പിച്ചു. ആനയുടെ ഒന്നാം പാപ്പാനായ സജിക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.വൈലാശ്ശേരി അർജുനനാണ് വിരണ്ടത്ത്.
വെമ്പള്ളിയിൽ റേഷൻ കടപ്പടിക്ക് സമീപം ജനവാസമേഖലയിൽ ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. ഉത്സവത്തിനുശേഷം ലോറിയിൽ തിരികെ കൊണ്ടുപോകുന്ന വഴിയാണ് ആന ഇടഞ്ഞത്.വിരണ്ട സമയത്ത് ആനയുടെ അടുത്തുണ്ടായിരുന്ന പാപ്പാൻ സജിക്കാണ് കുത്തേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ സജിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രദേശത്ത് വ്യാപക നാശം ഉണ്ടാക്കിയതായി നാട്ടുകാർ പറഞ്ഞു.ഏറെ നേരത്തെ പരിശ്രമത്തോനൊടുവിൽ ആനയെ തളച്ചെന്നാണ് വിവരം.