

പാലക്കാട്: അട്ടപ്പാടിയിലെ പുതൂരിൽ കടുവ സെൻസസിന്റെ ഭാഗമായുള്ള ഡാറ്റാ ശേഖരണത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ (Elephant Attack) വനം വകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് ദാരുണമായി മരിച്ചത്.
സെൻസസ് പ്രവർത്തനങ്ങൾക്കിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയെങ്കിലും കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വിവരമറിയിച്ചതിനെ തുടർന്ന് ആർആർടി (റാപ്പിഡ് റെസ്‌പോൺസ് ടീം) നടത്തിയ തിരച്ചിലിനൊടുവിലാണ് മുള്ളി വനമേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അഞ്ചംഗ വനപാലക സംഘം കാട്ടിൽ കുടുങ്ങിയ അതേ മേഖലയിലാണ് ഈ ദാരുണ സംഭവവും നടന്നത്.
A Forest Department official, Kalimuthu, who served as a Puthur Forest Beat Assistant, was tragically killed in an elephant attack during a tiger census exercise in Puthur, Attapadi, Palakkad. Kalimuthu and a colleague ran for safety when the elephant charged, but Kalimuthu went missing. His body was later recovered by the Rapid Response Team (RRT) from the Mulli forest area, which is the same region where a five-member forest team was trapped just days before.