ആലപ്പുഴ : മദപ്പാടിലായിരുന്ന ആനയെ അഴിച്ചു മാറ്റുന്നതിനിടെ കുത്തേറ്റ പാപ്പാൻ മരിച്ചു. മുരളീധരൻ നായർ എന്ന 53കാരനാണ് മരിച്ചത്. (Elephant attack death in Alappuzha)
കുത്തേറ്റ രണ്ടാം പാപ്പാൻ ഗുരുതരാവസ്ഥയിലാണ്. മദപ്പാട് കഴിഞ്ഞെന്ന് കരുതി അഴിച്ചു മാറ്റുന്നതിനിടെയാണ് സംഭവം. രണ്ടാം പാപ്പാനാണ് ആദ്യം കുത്തേറ്റത്.
മറ്റുള്ളവർ ചേർന്ന് ആനയെ തറയിലേക്ക് മാറ്റുന്നതിനിടെയാണ് മുരളീധരൻ നായർക്ക് കുത്തേറ്റത്. ആശുപത്രിയിൽ എത്തിച്ചുവങ്കിലും മരണം സംഭവിച്ചു.