
കോഴിക്കോട്: തൊട്ടിൽപ്പാലം ചൂരണിയിൽ കാട്ടാന ആക്രമണം(elephant). ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് കുട്ടികൾ ഉൾപെടുന്നതായാണ് വിവരം.
സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഷീജ, മകൻ എബിൻ, സമീപത്ത് പശുവിനെ കെട്ടാൻ പോയ ശാന്ത, സനിക തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാന ആക്രമണത്തെ തുടർന്ന് പ്രദേശത്ത് വനംവകുപ്പ് അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.