കണ്ണൂർ : മൂന്ന് വർഷമായി കണ്ണൂർ സെൻട്രൽ ജയിലിലെ ഇലക്ട്രിക് ഫെൻസിങ് പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ. ഇത് പുനഃസ്ഥാപിക്കാൻ നടപടി ആരംഭിച്ചു. (Electric fencing to be reinstated at Kannur Central Jail)
ഡി ഐ ജി നടത്തിയ അന്വേഷണത്തിലാണ് നടപടി. ക്രമീകരണങ്ങൾ പുരോഗമിക്കുന്നത് ജയിൽ മേധാവിയായ എ ഡി ജി പി ബൽറാം കുമാർ ഉപാധ്യായയുടെ നേതൃത്വത്തിലാണ്.
ജയിൽമുറികളിൽ സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചു. അടുത്ത രണ്ടാഴ്ച്ച ഇവിടെ സുരക്ഷാ പരിശോധന ഉണ്ടാകും. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് സെല്ലുകളിൽ പരിശോധന നടത്തും.