കോട്ടയം : വഴിക്കടവിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനിലെ അപകടത്തിൽ 4 വയസുകാരൻ മരണപ്പെട്ട സംഭവത്തിൽ ഇടിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടിച്ച കരുനാഗപ്പള്ളി സ്വദേശിയായ ജയകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. (Electric charging spot accident)
ഇന്നലെ നടന്ന അപകടത്തിൽ ജീവൻ നഷ്ടമായത് തിരുവനന്തപുരം നേമം സ്വദേശികളുടെ മകനായ അയാനാണ്. കുട്ടിയുടെ അമ്മ ആര്യ മോഹൻ ഗുരുതരമായി പരിക്കേറ്റ ആശുപത്രിയിലാണ്. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം ഉടൻ നടക്കും.