
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ബൂത്ത് ലെവൽ ഓഫീസർമാരുടേയും (ബി.എൽ.ഒ) ബിഎൽഒ സൂപ്പർവൈസർമാരുടേയും വേതനം വർദ്ധിപ്പിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച്, ബി.എൽ.ഒമാർക്കുള്ള വേതനം നിലവിലുള്ള 7,200 ൽ നിന്ന് 12,000 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം ബി.എൽ.ഒ സൂപ്പർവൈസർമാരുടെ വേതനം 18,000 ആയും വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, സ്‌പെഷ്യൽ സമ്മറി റിവിഷൻ (എസ്.എസ്.ആർ), സ്‌പെഷ്യൽ റിവിഷൻ (എസ്.ആർ), മറ്റ് സ്‌പെഷ്യൽ ഡ്രൈവുകൾ എന്നിവയ്ക്ക് ബിഎൽഒമാർക്കുള്ള സ്‌പെഷ്യൽ ഇൻസെന്റീവ് 2,000 ആയും വർദ്ധിപ്പിച്ചിട്ടുണ്ട്.