Election : 'കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ, വോട്ടർ പട്ടിക പുതുക്കാൻ ഒരു അവസരം കൂടി നൽകും': മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

തെരഞ്ഞെടുപ്പ് പ്രക്രിയ ഡിസംബർ 20 ന് മുൻപ് പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത രീതിയിൽ എസ് ഐ ആർ നീട്ടിവയ്ക്കണം എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.
Election : 'കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ, വോട്ടർ പട്ടിക പുതുക്കാൻ ഒരു അവസരം കൂടി നൽകും': മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
Published on

തിരുവനന്തപുരം : കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് നവംബർ, ഡിസംബർ മാസങ്ങളിലായി ആയിരിക്കുമെന്ന് പറഞ്ഞ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന് മുൻപായി വോട്ടർ പട്ടിക പുതുക്കാൻ ഒരു അവസരം കൂടി നൽകും.(Election commission about Election in Kerala)

തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത രീതിയിൽ എസ് ഐ ആർ നീട്ടിവയ്ക്കണം എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. അടുത്ത മാസം അവസാനത്തോടെ തെരഞ്ഞെടുപ്പിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായും ഒരുങ്ങുമെന്നാണ് അദ്ദേഹം പറഞ്ഞത്.

തെരഞ്ഞെടുപ്പ് പ്രക്രിയ ഡിസംബർ 20 ന് മുൻപ് പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തൻ കേൽക്കറും കൂടിക്കാഴ്ച നടത്തി.

Related Stories

No stories found.
Times Kerala
timeskerala.com