

പാലക്കാട്: കല്ലടിക്കോട് വീടിനകത്ത് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലടിക്കോട് സ്വദേശിനി അലീമ (73) ആണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പുമുറിയിൽ മൃതദേഹം പൂർണ്ണമായും കത്തിയ നിലയിലായിരുന്നു.(Elderly woman's body found charred inside house in Palakkad)
അലീമ വീടിനുള്ളിൽ ഒറ്റയ്ക്കായിരുന്നു താമസം. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ പുറത്തുകാണാത്തതിനെത്തുടർന്ന് അയൽവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വീടിന്റെ മുൻവാതിൽ തുറന്ന നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തിയ കിടപ്പുമുറിയിലാണ് തീ പടർന്നത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.