കായംകുളം : സ്കൂട്ടറിൽ യാത്രചെയ്യവേ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. കായംകുളം കാക്കനാട് സ്വദേശിയായ തുളസിയാണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം ബന്ധുവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. കാക്കനാട് കാങ്കാലിൽ റോഡിൽ പൊട്ടിപ്പൊളിഞ്ഞ റോഡിലെ കല്ലിൽ സ്കൂട്ടർ ഇടിച്ച് നിയന്ത്രണം വിട്ട് പിന്നിലിരുന്ന തുളസി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.
തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, പരിക്ക് ഗുരുതരമായതിനാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.