തൃശൂർ: വയോധികയെ ലൈംഗികമായി പീഢിപ്പിച്ച് സ്വർണ്ണമാല കവർന്ന കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വർഷം കഠിനതടവും പിഴയും.പാലക്കാട് കിഴക്കുംഞ്ചേരി കണ്ണംക്കുളം സ്വദേശി അവിഞ്ഞിക്കാട്ടിൽ ബിജുവിനെയാണ് കോടതി ശിക്ഷിച്ചത്.
തൃശൂർ ഇരിങ്ങാലക്കുട സ്വദേശിനിയായ 91 വയസുകാരി അതിജീവിത സംഭവം നടന്ന് 8 മാസത്തിന് ശേഷം മരണപ്പെട്ടിരുന്നു. സംഭവ സ്ഥലത്ത് നിന്നും ലഭിച്ച ശാസ്ത്രീയ തെളിവുകളും പ്രതിയുടെ കുറ്റസമ്മത മൊഴി പ്രകാരം കണ്ടെടുത്ത സ്വർണ്ണമാലയും കേസ്സിൽ പ്രധാന തെളിവായി.
പിഴ സംഖ്യ ഈടാക്കിയാൽ അതിജീവിതയുടെ അനന്തരാവകാശികൾക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി വിധിച്ചു