കൊല്ലം: ചവറയിൽ വയോധികയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു. മുത്തശ്ശി സുലേഖ ബീവിയെ കൊലപ്പെടുത്തിയ ചെറുമകൻ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചവറ വട്ടത്തറയിലെ വീട്ടിലെ കട്ടിലിന് അടിയിൽ നിന്നാണ് സുലേഖയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
കൊലപാതകം നടക്കുമ്പോൾ ഷഹനാസും സുലേഖ ബീവിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഷഹനാസിന്‍റെ അമ്മ പുറത്തുപോയ സമയത്തായിരുന്നു സംഭവം. തിരിച്ചെത്തി മുത്തശ്ശിയെ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്.