വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന വയോധികയ്ക്ക് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക് | Boar attack

അഴുതമുനി സ്വദേശിനിയായ അന്നമ്മ ജോസഫിനാണ് പരിക്കേറ്റത്.
boar attack
Updated on

കോട്ടയം : എരുമേലി പമ്പാവാലിയിൽ വീട്ടുമുറ്റത്ത് നിന്ന സ്ത്രീയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. അഴുതമുനി സ്വദേശിനിയായ അന്നമ്മ ജോസഫിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്കായിരുന്നു കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.

പാൽ കുപ്പിയുമായി വീട്ടുമുറ്റത്തേയ്ക്ക് ഇറങ്ങിയ അന്നമ്മയെ ഓടിയെത്തിയ കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ അന്നമ്മയെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേയ്ക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com