
കണ്ണൂര്‍: കണ്ണാടിപറമ്പില്‍ തെരുവുനായ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്കേറ്റു.ചാലില്‍ സ്വദേശി യശോദയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. വീടിന് സമീപത്ത് നില്‍ക്കുകയായിരുന്ന യശോദയെ യാതൊരു പ്രകോപനവുമില്ലാതെ നായ ആക്രമിക്കുകയായിരുന്നു.ഇവരുടെ ചുണ്ടും കവിളും നായ കടിച്ചുപറിച്ച നിലയിലാണ്. കൈയ്ക്കും കാലിനും കടിയേറ്റിട്ടുണ്ട്.