ആലപ്പുഴ : ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.തോട്ടപ്പള്ളി ഒറ്റപന ചെമ്പകപള്ളി റംലത്ത് (കുഞ്ഞുമോൾ–60) ആണ് മരണപ്പെട്ടത്.
ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് പ്രദേശവാസികൾ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ മുളക് പൊടി വിതറിയിട്ടുമുണ്ട്.
കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെന്നും ഇവരുടെ രണ്ടു സ്വർണവളകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.