Dead : പാലക്കാട് കാണാതായ വയോധിക വീടിന് സമീപത്തെ ചെക്ക് ഡാമിൽ മരിച്ച നിലയിൽ

Dead : പാലക്കാട് കാണാതായ വയോധിക വീടിന് സമീപത്തെ ചെക്ക് ഡാമിൽ മരിച്ച നിലയിൽ

ആയിഷ എന്ന 85കാരിയാണ് മരിച്ചത്.
Published on

പാലക്കാട് : കഴിഞ്ഞ ദിവസം കാണാതായ വയോധികയെ വീടിന് സമീപത്തെ ചെക്ക് ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പുതുക്കോടാണ് സംഭവം.(Elderly woman found dead in Palakkad)

ആയിഷ എന്ന 85കാരിയാണ് മരിച്ചത്. വീടിനരികിലെ തോട്ടിലെ പാറപ്പള്ളി ചെക്ക് ഡാമിലാണ് മൃതദേഹം ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് ഇവരെ കാണാതായിരുന്നു.

വടക്കാഞ്ചേരി ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവർക്ക് ഓർമ്മക്കുറവ് ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

Times Kerala
timeskerala.com