Kerala
Woman found dead : രാത്രി മക്കളോടൊപ്പം ഒരുമിച്ച് ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു: വയോധിക കിണറിനുള്ളിൽ മരിച്ച നിലയിൽ
ശാന്തയെന്ന 70കാരിയാണ് മരിച്ചത്.
പാലക്കാട് : രാത്രിയിൽ മക്കളോടൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന വയോധികയെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാന്തയെന്ന 70കാരിയാണ് മരിച്ചത്. (Elderly Woman found dead in Palakkad)
രാവിലെ നടക്കാനിറങ്ങിയ മകൻ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനോട് ചേർന്നുള്ള തറവാട് വീടിന് മുന്നിലുള്ള കിണറിലാണ് മൃതദേഹം ഉണ്ടായിരുന്നത്.