
മലപ്പുറം : മഞ്ചേരിയിൽ വയോധികയെ വീട്ടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.തുറക്കൽ വട്ടപ്പാറ സ്വദേശി വള്ളിയാണ് (74) മരണപ്പെട്ടത്.
ഭർത്താവ് അപ്പുണ്ണിയെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും മണ്ണണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്ന് പൊലീസ് സംശയിക്കുന്നത്.
അപ്പുണ്ണി ഏറെ നാളായി കിടപ്പു രോഗിയാണ്. വള്ളി സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചെങ്കിലും അപ്പുണ്ണിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.