തിരുവനന്തപുരം : തിരുവനന്തപുരം പാച്ചല്ലൂരിൽ വോട്ട് ചെയ്യാനെത്തിയ വയോധിക ബൂത്തിനുളിൽ കുഴഞ്ഞുവീണു മരിച്ചു. പാച്ചല്ലൂർ ഗവ. എൽ പി സ്കൂളിലാണ് ദാരുണ സംഭവം നടന്നത്. കോവളം സ്വദേശി ശാന്ത (73) ആണ് മരിച്ചത്.
വോട്ട് ചെയ്യാൻ മഷി പുരട്ടിയതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ബൂത്തിൽ കാര്യമായ തിരക്ക് ഉണ്ടായിരുന്നില്ലെന്നും വാർധക്യ സഹജമായ അസുഖങ്ങൾ ഇവർക്ക് ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
അതേസമയം, പള്ളുരുത്തിയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍. നമ്പ്യാപുരത്ത് കള്ളവോട്ടിന് ശ്രമിച്ച ജിന്‍സനാണ് പൊലീസിന്റെ പിടിയിലായത്. ഇതിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കടവരി വാര്‍ഡിലും കള്ളവോട്ടിനെ ചൊല്ലി ബിജെപി- സിപിഎം സംഘര്‍ഷം നടന്നിരുന്നു.