കണ്ണൂർ: പയ്യന്നൂർ മാത്തിൽ വയോധിക തീപൊള്ളലേറ്റ് മരിച്ചു. 85 വയസ്സുള്ള തമ്പായിയാണ് മരിച്ചത്. രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടയിൽ ഇവർ മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.(Elderly woman burns to death in Kannur)
ഉടൻതന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇവർക്ക് വാർധക്യ സഹജമായ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ അറിയിച്ചു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പെരിങ്ങോം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.