ചങ്ങനാശേരിയിൽ വയോധികയെ അടിച്ചുവീഴ്ത്തിയ ശേഷം സ്വർണം കവർന്നു | Theft case

സാമിക്കവലയിൽ അന്നമ്മ (80) യുടെ വളയാണ് കവർന്നത്.
theft case
Published on

കോട്ടയം: ചങ്ങനാശേരി കുറിച്ചിയിൽ വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് സ്വർണം കവർന്നതായി പരാതി. ഞായർ രാവിലെ സാമിക്കവലയിൽ അന്നമ്മ (80) യുടെ വളയാണ് കവർന്നത്.

പട്ടാപകൽ വീട്ടിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് വൃദ്ധയെ അടിച്ച് വീഴ്ത്തിയാണ് മോഷണം നടത്തിയത്. ഈ വീട്ടിൽ സമയം മറ്റാരുമുണ്ടായിരുന്നില്ല. പള്ളിയിൽ പോയ മക്കൾ തിരികെ എത്തിയപ്പോഴാണ് പരിക്കേറ്റ അന്നമ്മയെ കാണുന്നത്. തുടർന്ന് പൊലീസ് സ്റ്റേഷനിൽ വിവരമറിയുകയായായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com