കിളിമാനൂർ: വയോധികയേയും മകനേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം കുടവൂർ വിളയിൽ വാതുക്കൽ നിർമാല്യത്തിൽ ഇന്ദിരാമ്മ (75), മകൻ സജിലാൽ(49) എന്നിവരെയാണ് മരിച്ചത്.
അമ്മയുടെ മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ട്. മകനെ തുങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് ഞായർ രാവിലെ ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്.
ഏക മകനായ സജിലാലിന്റെ സംരക്ഷണത്തിലായിരുന്നു ഇന്ദിരാമ്മ. സ്ഥലത്തെത്തിയ പൊലീസ് കേസെടുത്തു. അമ്മയുടെ മരണത്തിൽ മനംനൊന്ത് സജിലാൽ ആത്മഹത്യ ചെയ്‌തതാകാമെന്നും ആത്മഹത്യക്കുറിപ്പിലും ഇതേ സൂചനയാണെന്നും പ്രാഥമിക വിവരം.