തൃശൂർ : സ്വന്തം മാതാപിതാക്കളെ ഒരിക്കൽ വീട്ടിൽ നിന്ന് പുറത്താക്കിയതാണ് അവർ. എന്നാൽ, പിതാവിൻ്റെ അവസാന ഉറക്കത്തിനായി പോലും ആ വാതിൽ തുറന്നു നൽകിയില്ല എന്നാൽ ? (Elderly man's tragic death in Thrissur)
തോമസിന് കൂട്ടായി അടച്ചിട്ട വാതിലിന് പുറത്ത് അവസാനം റോസിലി മാത്രമാണ് ഉണ്ടായിരുന്നത്, കരഞ്ഞു തളർന്ന കണ്ണുകളോടെ.. മകനും മരുമകളും വാതിൽ പൂട്ടി പോയിരുന്നു.
തൃശൂരിൽ ആണ് സംഭവം. ഇന്നലെ പുലർച്ചെയാണ് മണലൂർ സാൻജോസ് കെയർഹോമിൽ വച്ച് തോമസ് മരിച്ചത്. പിതാവിൻ്റെ മൃതദേഹം മുറ്റത്തെത്തിയതറിഞ്ഞ് മകൻ ജെയ്സനും മരുമകൾ റിൻസിയും വീട് പൂട്ടിപ്പോയെന്നാണ് വിവരം. ഇയാളോട് മൃതദേഹം അകത്ത് കയറ്റാൻ പലരും ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പോലീസടക്കം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പിന്നാലെ റോസിലിയുടെ തീരുമാനപ്രകാരം മുറ്റത്ത് തന്നെ പൊതുദർശനം നടത്തി. വൈകുന്നേരം എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിൽ സംസ്ക്കാര ചടങ്ങുകൾ നടന്നു. മകൻ്റെയും മരുമകളുടെയും ഉപദ്രവം സഹിക്കവയ്യാതെ പോലീസിന് പരാതി നൽകി ഇരുവരും എട്ടു മാസം മുൻപാണ് വീടുവിട്ടത്.