
തിരുവനന്തപുരം: കിളിമാനൂരിൽ വാഹനമിടിച്ച് വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ പാറശ്ശാല സ്റ്റേഷൻ ഹൗസ് ഓഫീസര്‍ പി അനിൽകുമാറിനെതിരെ നടപടിയെടുക്കാൻ ശിപാർശ(murder case). റൂറൽ എസ് പിയാണ് ദക്ഷിണമേഖല ഐജിയോട് പി അനിൽകുമാറിനെ സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് ഐജിയ്ക്ക് കൈമാറി.
അതേസമയം ഞായറാഴ്ചയാണ് പാറശ്ശാല സ്റ്റേഷൻ ഹൗസ് ഓഫീസര്‍ പി അനിൽകുമാർ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കിളിമാനൂരിൽ വച്ച് വയോധികനെ വാഹനമിടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയത്. സ്റ്റേഷനിൽ നിന്നും അനുമതിയില്ലാതെയാണ് ഇയാൾ തട്ടത്തുമലയിലെ വസതിയിലേക്ക് പോയതെന്നാണ് വിവരം. സംഭവത്തിൽ പി അനിൽകുമാറിനെതിരെ ഉടനടി നടപടിയെടുക്കാനാണ് നീക്കം.