പത്തനംതിട്ട : വയോധികനെ കാലിൽ പുഴുവരിച്ച നിലയിൽ വീട്ടിൽ നിന്ന് കണ്ടെത്തി. അദ്ദേഹത്തെ ഡി വൈ എഫ് ഐ പ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഞെട്ടിക്കുന്ന സംഭവമുണ്ടായത് പത്തനംതിട്ട ആങ്ങമൂഴിയിലാണ്. (Elderly man found in critical condition)
സോമൻ എന്ന വ്യക്തിയെയാണ് അവശ നിലയിൽ കണ്ടെത്തിയത്. ഇയാളെ സ്വത്തുക്കൾ എഴുതി വാങ്ങിയ ശേഷം ബന്ധുവായ യൂത്ത് കോൺഗ്രസ് നേതാവ് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
സുമേഷ് എന്നയാൾക്കെതിരെ ഡി വൈ എഫ് ഐ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഇയാൾ ഈ വാദം നിഷേധിച്ചു.