
ഹരിപ്പാട്: വയോധികനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുവാറ്റ എട്ടാം വാർഡ് വരുമ്പില്ലിൽ തെക്കതിൽ കുട്ടപ്പൻ (68) ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ വീട്ടിൽ നിന്നും പുറത്തേക്ക് പോയതായിരുന്നു.
ഞായറാഴ്ച സമീപമുള്ള വെള്ളക്കെട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഹരിപ്പാട് പോലീസിൽ വിവരമറിയിച്ചു.