
ആലപ്പുഴ: അമ്പലപ്പുഴയിൽ കാക്കാഴം സ്വദേശിയായ വയോധികനെ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാക്കാഴം പുതിയവീട് കന്നിട്ട ചിറയിൽ ഗോപി (73) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരമാണ് നാലുപാടം പാടശേഖരത്ത് ഗോപിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടിൽ നിന്ന് പാടത്തേക്ക് പോയ ഗോപി ഏറെ നേരമായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.