Kerala
റോഡിലെ കുഴി മരണക്കെണിയായി: വടകരയിൽ കലുങ്ക് നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ് വയോധികൻ മരിച്ചു | Culvert
മൂസ (55) ആണ് മരിച്ചത്
കോഴിക്കോട്: വടകര വില്യാപ്പിള്ളിയിൽ റോഡിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എടുത്ത കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം. വില്യാപ്പിള്ളി സ്വദേശി മൂസ (55) ആണ് മരിച്ചത്. റോഡിൽ കലുങ്ക് നിർമ്മാണത്തിനായി കുഴിച്ച ആഴത്തിലുള്ള കുഴിയിൽ വീണാണ് അപകടം സംഭവിച്ചത്.(Elderly man dies after falling into a pit dug for culvert construction in Vatakara)
ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് മൂസ വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്. രാത്രി വൈകിയിട്ടും അദ്ദേഹം തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. രാത്രി പതിനൊന്ന് മണിയോടെയാണ് കലുങ്ക് നിർമ്മാണം നടക്കുന്ന കുഴിയിൽ മൂസയെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

