
കോഴിക്കോട്: വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുല്‍ ഹമീദാണ്(65) മരിച്ചത്. ഞായറാഴ്ച രാവിലെ കല്ലായി റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം നടന്നത്. (Vande Bharat Express) ചക്കുംകടവില്‍വെച്ച് റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അബ്ദുല്‍ ഹമീദിന് കേള്‍വിക്കുറവ് ഉണ്ടായിരുന്നെന്നാണ് വിവരം. അബ്ദുല്‍ ഹമീദിന്റെ മൃതദേഹം നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.