അമിത വേഗതയിലെത്തിയ കാറിടിച്ച് വയോധികന് ദാരുണാന്ത്യം | Accident death

അമിത വേഗത്തിൽ എത്തിയ ആൾട്ടോ കാർ തുളസീധരൻപിള്ളയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
accident death
Published on

തിരുവനന്തപുരം : പ്രഭാത സവാരിക്കിറങ്ങിയ വയോധികന് വാഹനാപകടത്തിൽ മരിച്ചു. നാവായിക്കുളം 28 ആം മൈൽ പെരിക്കോട്ടുകോണം ചരുവിള പുത്തൻവീട്ടിൽ തുളസീധരൻ പിള്ള (65)ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ ആറരയോടെ 28 മൈൽ- ഇടമൺ നില റോഡിലാണ് അപകടം നടന്നത്.

പെരിക്കോട്ടുകോണത്ത് വച്ച് അമിത വേഗത്തിൽ എത്തിയ ആൾട്ടോ കാർ തുളസീധരൻപിള്ളയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു സമീപത്തെ മതിലിൽ ഇടിച്ചു വീണ തുളസീധരൻ പിള്ള തൽക്ഷണം മരണപ്പെട്ടു.

തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം നിർത്താതെ പോയ കാർ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താനായത്. കാറുടമയായ പോത്തൻകോട് സ്വദേശി മാത്യു തോമസിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com