
റിപ്പോർട്ട് : അൻവർ ഷരീഫ്
കോഴിക്കോട് : ബസ് ഇടിച്ച് വയോധികൻ മരണപ്പെട്ടു. രാമനാട്ടുകര പന്തീരാങ്കാവ് ബൈപാസ്സിൽ അഴിഞ്ഞിലം തളി മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് റോഡ് മുറിച്ചു കടക്കുമ്പോൾ, പാലക്കാട്ടേക്ക് പോകുന്ന ബസ് ഇടിച്ച് കുറ്റൂളങ്ങാടിയിൽ കൊയ്യപ്പുറത്ത് താമസിക്കുന്ന കുമ്പിയാലത്ത് ഗംഗാധര പണിക്കർ, റിട്ട. നെടുങ്ങാടി ബേങ്ക് ജീവനക്കരൻ ആണ് മരണപ്പെട്ടത്.