കാസർഗോഡ് : കരിന്തളം കുമ്പളപ്പള്ളിയിൽ വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു. ചിറ്റമൂല ഉന്നതിയിലെ കണ്ണൻ (80) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് രാത്രി ഏഴോടെയായിരുന്നു ആക്രമണം നടന്നത്. അയൽവാസിയായ ശ്രീധരൻ വടി കൊണ്ട് തലക്ക് അടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കണ്ണനെ ആശുപതിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ നീലേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രമണ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.