ഇടുക്കി : ശാന്തൻപാറ പോലീസ് സ്റ്റേഷനിലെത്തിയ ആദിവാസി ഉന്നതിയിലെ കാണിക്കാരൻ കുഴഞ്ഞ് വീണു മരിച്ചു. എ ചെല്ലൻ എന്ന 80കാരനാണ് മരിച്ചത്. ഇയാൾ ചെമ്പകത്തൊഴുകുടി സ്വദേശികളായ 3 പേരും സമീപത്തെ ഏലത്തോട്ടമുടമയുമായി കുടിവെള്ളത്തിനുള്ള ഹോസ് മാറ്റിയിട്ടതുമായുള്ള പരാതി തീർപ്പാക്കുന്നതിന് വേണ്ടിയാണ് പോലീസ് സ്റ്റേഷനിൽ എത്തിയത്. (Elderly man collapses and dies in Police station)
പരിഹാരമുണ്ടാക്കിയതിന് പിന്നാലെ ഇയാൾ എസ് ഐയുടെ മുറിയിൽ കുഴഞ്ഞ് വീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയതിന് പിന്നാലെ ബന്ധുക്കൾക്ക് വിട്ടുനൽകും.