കൊച്ചി: പറവൂരിൽ മരുമകളെ വെട്ടിപ്പരിക്കേൽപ്പിച്ച് വയോധികൻ. കിഴക്കേപ്രം പൊന്നേടത്ത് വീട്ടിൽ രാജൻ (74) ആണ് മകന്റെ ഭാര്യ അനുപയെ (34) വെട്ടിപ്പരിക്കേൽപ്പിച്ചത്. തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മരുമകളുടെ കഴുത്തിനാണ് വെട്ടേറ്റത്.(Elderly man attacks and hacks daughter-in-law in Kochi)
മുറിയിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന അനുപയെ രാജൻ ആദ്യം മർദ്ദിക്കുകയും തുടർന്ന് വാക്കത്തി ഉപയോഗിച്ച് കഴുത്തിൽ വെട്ടുകയുമായിരുന്നു. അനുപയുടെ മുഖത്തും ചെവിയുടെ ഭാഗത്തും ക്രൂരമായ മർദ്ദനമേറ്റിട്ടുണ്ട്.
അനുപയും ഭർത്താവ് ജിയേഷും തമ്മിൽ ദീർഘകാലമായി പ്രശ്നങ്ങൾ നിലനിന്നിരുന്നു. കോടതി ഉത്തരവ് വാങ്ങിയാണ് അനുപ ഈ വീട്ടിൽ താമസിച്ച് വന്നിരുന്നത്. ആക്രമണം നടക്കുമ്പോൾ ജിയേഷ് വീട്ടിലുണ്ടായിരുന്നു.