

പാലക്കാട്: എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലയ്ക്ക് വെള്ളത്തിന് അനുമതി ലഭിച്ചത് അതിവേഗം. ഒയാസിസ് കമ്പനിക്ക് വാട്ടർ അതോറിറ്റി അനുമതി നൽകിയത് അപേക്ഷ നൽകിയ അതേ ദിവസം തന്നെയാണ്. (Elappully brewery controversy )
കമ്പനിയുടെ അപേക്ഷയിൽ എഥനോൾ നിർമ്മാണ യൂണിറ്റിന് എത്ര വെള്ളം വേണമെന്ന് പോലും ഇല്ലാതിരിക്കെയാണ് വാട്ടർ അതോറിറ്റിയുടെ വേഗത്തിലുള്ള അനുമതി.
ഒയാസിസ് കമ്പനി വെള്ളത്തിനായി അനുമതി തേടി അപേക്ഷ നൽകിയത് 2023 ജൂൺ 16നാണ്.