Kerala
തിരുവനന്തപുരം ചെമ്പഴന്തിയിൽ എട്ട് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി | hang death
തിരുവനന്തപുരം: ചെമ്പഴന്തിയിൽ എട്ട് വയസ്സുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി അക്കരവിള വീട്ടിൽ പ്രമോദ്-സിനി ദമ്പതികളുടെ മകനായ ശ്രേയസ് ആണ് മരിച്ചത്.
ചെമ്പഴന്തി മണക്കൽ എൽ.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ശ്രേയസ്. വീട്ടിലെ മുറിയിലെ ജനലിൽ ബെഡ് ഷീറ്റിൽ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം.
ഉടൻതന്നെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഭവം പ്രദേശവാസികൾക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.