കൊല്ലം : എട്ടുവയസ്സുകാരന്റെ കാലിൽ തേപ്പുപെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ.ബുധനാഴ്ചയായിരുന്നു ക്രൂരമായ സംഭവം നടന്നത്.
കുട്ടിയുടെ അമ്മ വിദേശത്ത് ജോലിചെയ്യുകയാണ്. മുത്തശ്ശിയുടെയും രണ്ടാനച്ഛന്റെയും സംരക്ഷണയിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. മുത്തശ്ശിയോട് വികൃതി കാണിച്ചതിനാണ് പൊള്ളിച്ചതെന്ന് രണ്ടാനച്ഛൻ പോലീസിന് മൊഴി നൽകി.
നേരത്തെയും രണ്ടാനച്ഛനിൽ നിന്ന് ഇത്തരം ഉപദ്രവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കുട്ടി പോലീസിലും ചെെൽഡ് വെൽഫയർ കമ്മിറ്റിക്കും (സിഡബ്ല്യുസി) മൊഴി നൽകി. ചെെൽഡ് വെൽഫയർ കമ്മിറ്റി പ്രവർത്തകർ വിവരം നൽകിയതനുസരിച്ച് പോലീസ് കേസ് എടുത്തത്.
മെെനാഗപ്പള്ളി സ്വദേശിയാണ് അറസ്റ്റിലായ രണ്ടാനച്ഛൻ. നിർമ്മാണത്തൊഴിലാളിയായ ഇയാൾ തെക്കുംഭാഗം മാലിഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.