
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിന്‍റെ മൂല്യങ്ങൾ ഉൾക്കൊണ്ട് ഈ വർഷത്തെ തദ്ദേശസ്ഥാപന പൊതുതെരഞ്ഞെടുപ്പിൽ അർഹരായ മുഴുവൻ പൗരൻമാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനും, വോട്ടർപട്ടികയിലുള്ള മുഴുവൻപേരും വോട്ട് ചെയ്തുവെന്ന് ഉറപ്പ് വരുത്താനും ശ്രമിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ. (State Election Commissioner)
തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസ് അങ്കണത്തിൽ നടന്ന റിപ്പബ്ലിക്ദിന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.