
ഡൽഹി: പേവിഷബാധ പ്രതിരോധ വാക്സീനുകളുടെ ഫലപ്രാപ്തി സംബന്ധിച്ച് നൽകിയ ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാത്ത കേന്ദ്രത്തിന്റെയും കേരളത്തിന്റെയും നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. പേവിഷ ബാധയ്ക്കെതിരെ റാബീസ് വാക്സീനുകളുടെ കുത്തിവെയ്പ്പിന്റെയും ചികിത്സയുടേയും ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്ക അറിയിച്ച് കേരളാ പ്രവാസി അസോസിയേഷൻ ഹർജിയിലാണ് കോടതി ഇടപെടൽ നടത്തിയത്. ചർച്ചകൾ തുടരുമ്പോൾ വിലയേറിയ ജീവനുകൾ നഷ്ടപ്പെടുകയാണെന്ന് നിരീക്ഷിച്ച കോടതി, നീണ്ട കാലതാമസത്തിൽ അതൃപ്തി രേഖപ്പെടുത്തി.