
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയരുന്ന സാഹചര്യത്തിൽ കേരള സ്കൂൾ ശാസ്ത്രോത്സവം സംഘാടക സമിതിയോഗത്തിൽ നിന്ന് രാഹുലിനെ ഒഴുവാക്കാൻ നിർദേശം(Rahul Mangkootathil).
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയാതായണ് വിവരം. ആഗസ്റ്റ് 25 ന് ചേരാനിരുന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന് അധ്യക്ഷ സ്ഥാനമാണ് നൽകിയിരുന്നത്. ഇത് ഒഴുവാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.