
എറണാകുളം: നിരൂപകനും വിമർശകനും എഴുത്തുകാരനുമായ പ്രൊഫ. എം.കെ സാനുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി(Prof. M.K Sanu). സാഹിത്യം, വിമര്ശനം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച പ്രൊഫ. എം.കെ സാനുവിന്റെ വേർപാട് കേരളത്തിന് വലിയ നഷ്ടമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
അതേസമയം ഇന്ന് വൈകുന്നേരമാണ് എറണാകുളത്തെ അമൃത ആശുപത്രിയിൽ ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ എം.കെ സാനു നിര്യാതനായത്.