
കൊല്ലം: ജില്ലയിൽ ഇന്ന് കെ.എസ്.യു പഠിപ്പുമുടക്കും(Education bandh). എസ്.എഫ്.ഐ. പ്രവർത്തകർ കേരള സർവ്വകലാശാല കലോത്സവത്തിനിടെ കെ.എസ്.യു വനിതാ നേതാക്കൾ ഉൾപ്പടെയുള്ളവരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തത്.
അതേസമയം ആരോപണവിധേയരായ എസ്.എഫ്.ഐക്കാരെ പിടികൂടാത്തതിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് കെ.എസ്.യു നേതാക്കൾ അറിയിച്ചു.